l

കടയ്ക്കാവൂർ: സസ്യങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഔഷധങ്ങളുടെ രാസഘടനയുടെ ഫോർമുല, ഉപയോഗങ്ങൾ, ശാസ്ത്രീയനാമം കൂടാതെ പൊതുനാമങ്ങൾ എന്നിവ ‌ഏറ്റവും കൂടുതൽ എണ്ണം സമയ ബന്ധിതമായി ബോട്ടിൽ ആർട്ടിലൂടെ തയ്യാറാക്കിയതിന് ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയ കൃഷ്‌ണപ്രിയയെ നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുതിർന്ന പത്ര പ്രവർത്തകനും കേരളകൗമുദിയുടെ കടയ്ക്കാവൂർ ലേഖകനുമായ ഡി. ശിവദാസനും കൂട്ടായ്‌മ അംഗങ്ങളും വീട്ടിലെത്തി ഉപഹാരം കൈമാറി. നെടുങ്ങണ്ട അരയൻവിളാകത്ത് ലാലാജി - അജിത ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. മുമ്പ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യാ ബുക്ക് ഒഫ് റെക്കാഡിലും കൃഷ്ണപ്രിയ ഇടംനേടിയിട്ടുണ്ട്.