നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നെയ്യാറ്റിൻകര ഗേൾസ് ഹൈസ്‌കൂളിന് എതിർവശം ആരംഭിച്ച ഭാരതീയ ജൻ ഔഷധി മെഡിക്കൽസിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, ആർ. അജിത, എം. കല, ബാങ്ക് ഭരണസമിതിയംഗങ്ങളായ ആർ. രാമചന്ദ്രൻ ഡി. അനിൽകുമാർ, ടി.ആർ. ഗോപീകൃഷ്ണൻ, സി. ഗോപകുമാർ, സെക്രട്ടറി ആർ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.