തിരുവനന്തപുരം: ടൗക്‌തേ ചുഴലിക്കാറ്ര് മൂലം മത്സ്യബന്ധനത്തിന് പോകാനാകാതെ തൊഴിൽ നഷ്ടം വന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം ബുധനാഴ്ചയ്ക്കകം ലഭ്യമാകും. മേയ് 13 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ മത്സ്യബന്ധനം മുടങ്ങിയവർക്കാണ് ദിവസം 200 രൂപ പ്രകാരം 1200 രൂപ ധനസഹായം ലഭിക്കുക. തുക രണ്ട് ദിവസത്തിനകം തൊഴിലാളിയുടെ അക്കൗണ്ടിലെത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ അറിയിച്ചു.
ഒരു കുടുംബത്തിലെ ഒരംഗത്തിനാണ് തുക ലഭിക്കുക. സംസ്ഥാനത്തെ 1.24 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 18.36 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി അനുവദിച്ചിട്ടുള്ളത്.