inauguration-

ചിറയിൻകീഴ്: ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മുരുക്കുംപുഴ ശാഖയും ചെമ്പഴന്തി യൂണിയനും സംയുക്തമായി 140 കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റും പ്രതിരോധക്കിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം ശാഖ പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി സുരേഷ് എന്നിവർ ചേർന്ന് ക്ഷേത്ര മേൽശാന്തി സൗമിത്രന് കിറ്റ് നൽകി നിർവഹിച്ചു.

മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിലെ ഗുരുസന്നിധിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ, യൂണിയൻ പ്രതിനിധി വസുന്ദരൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശശിധരൻ, അനിൽകുമാർ.കെ, പ്രേംഭാസി,മോഹനൻ, വിഷ്ണു ഷെർലിപ്രകാശ്, ബീനസുരൻ, ക്ഷേത്ര സെക്രട്ടറി ധർമരാജൻ, ദിലീപ് കുമാർ, ലാൽ ഇടവിളാകം തുടങ്ങിയവർ പങ്കെടുത്തു.