തിരുവനന്തപുരം: റീജിയണൽ ഔട്ട് റീച്ച് ബ്യൂറോയും നാഷണൽ ആയുഷ് മിഷനും ജില്ലാ വനിതാ ശിശു വികസന വിഭാഗവും, ഐ.സി.ഡി.എസ് അർബൻ ഒന്നും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഓൺലൈൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

നാഷണൽ ആയുഷ് മിഷനും റീജിയണൽ ഔട്ട് റീച് ബ്യൂറോയും വിവിധ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോകളും സംയുക്തമായി സംഘടിപ്പിക്കുന്ന കോമൺ യോഗ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള വെബിനാർ സീരിസിന്റെ സംസ്ഥാനതല ഉദ്ഘാടനം റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ കേരളം - ലക്ഷദ്വീപ് മേഖല അഡിഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി നിർവഹിച്ചു. കേരളം - ലക്ഷദ്വീപ് മേഖല ജോയിന്റ് ഡയറക്ടർ ഡോ. നീതു സോന, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി പി.ആർ, നെയ്യാറ്റിൻകര ആയുഷ് വെൽനെസ് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാവ്യ എസ്.എച്ച്, ഡോ. പാർവതി എം, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ കേരളം - ലക്ഷദ്വീപ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ഷൈജു കെ. എസ്,സി.ഡി.പി.ഒ സുജ എന്നിവരും പങ്കെടുത്തു.