vld-1

വെള്ളറട: കൊവിഡ് രോഗികളായി കഴിയുന്നവരുടെ വീടുകളിലെ കുട്ടികൾക്ക് മധുര പലഹാരങ്ങളും മിഠായികളും ബിസ്ക്കറ്റുകൾ എന്നിവ എത്തിച്ചുനൽകുന്നതിനാണ് പലഹാര വണ്ടിയുമായി ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങിയത്. കുന്നത്തുകാലിൽ പരഹാരവണ്ടിയുടെ ഫ്ളാഗ് ഓഫ് സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി കുന്നത്തുകാൽ നീരജ്,​ പ്രസിഡന്റ് ഗോപകുമാർ,​ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാർ,​ ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗം ടി. വിനോദ്,​ ഡി.വൈ.എഫ്.ഐ കുന്നത്തുകാൽ മേഖല സെക്രട്ടറി കാരക്കോണം വിനോദ്,​ ഡി.വൈ.എഫ്.ഐ വെള്ളറട ഏരിയ സെക്രട്ടറി വിയജ് ലൗലിൻ തുടങ്ങിയവർ പങ്കെടുത്തു.