വക്കം: കാടു കയറിയ റോഡിൽ വാഹന യാത്ര ദുഃസഹമാകുന്നു. ആറ്റിങ്ങൽ - മണനാക്ക് റോഡിൽ വിളയിൽ മൂല മുതൽ ഏലാപ്പുറം വരെയുള്ള റോഡിന്റെ ഒരു വശത്താണ് പാഴ്ച്ചെടികൾ വളർന്ന് റോഡിലേക്കിറങ്ങിയത്. ചെടികൾ വളരെ ഉയരത്തിൽ വളർന്നു കഴിഞ്ഞു. അതോടെ റോഡിന്റെ മുൻ വശത്തെ വളവ് പോലും കാണാൻ കഴിയുന്നില്ല. ഈ ഭാഗങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിൽപോലും പാഴ്ച്ചെടികൾ മൂടി. പാഴ്ച്ചെടികൾ വളർന്നതോടെ ഇഴ ജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.