തിരുവനന്തപുരം: കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാർഡ് ഡെവലപ്‌മെന്റ്, കാന്റീൻ മന്ദിരം എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുക. യാർഡ് ഡെവലപ്‌മെന്റിനായി 91.69 ലക്ഷവും ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണത്തിന് 88.82 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനത്തിന് വേണ്ടിയുള്ള ഇ ടെന്റർ നടപടികളും ആരംഭിച്ചിട്ടുണ്ട്.