നാഗർകോവിൽ: മണ്ടയ്ക്കാട് ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9ന് ദേവപ്രശ്നം നടത്തും. കഴിഞ്ഞ രണ്ടിന് ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ ശ്രീകോവിലിന്റെ മേൽക്കൂര കത്തിനശിച്ചിരുന്നു. ഇതേ തുടർന്ന് പരിഹാരപൂജ നടത്തിയെങ്കിലും ഭക്തർ ദേവപ്രശ്നം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ദേവപ്രശ്നം നടത്താൻ അനുമതി നൽകിയത്. നറുക്കെടുപ്പിലൂടെയാണ് ദേവപ്രശ്നം നടത്താനുള്ള ആചാര്യന്മാരായ വയനാട് ശ്രീനാഥ യോഗി, മാവേലിക്കര വിഷ്ണുനമ്പൂതിരി എന്നിവരെ തിരഞ്ഞെടുത്തത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു ചടങ്ങിൽ പങ്കെടുക്കും. രാവിലെ ചെന്നൈയിൽ നിന്ന് വിമാനം വഴി തിരുവനന്തപുരത്തെത്തുന്ന മന്ത്രി അവിടെ നിന്ന് മണ്ടയ്ക്കാട് ക്ഷേത്രത്തിൽ എത്തും.