പാറശാല: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിലുള്ള മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ധർണ നടത്തി. പാറശാല, കുറുങ്കുട്ടി, പരശുവയ്ക്കൽ, കൊറ്റാമം, ഉദിയൻകുളങ്ങര, കാരക്കോണം, നാറാണി, പെരുങ്കടവിള, മാരായമുട്ടം എന്നീ പെട്രോൾ പമ്പുകൾക്ക് മുന്നിലും മഞ്ചവിളാകം പോസ്റ്റോഫീസിന് മുന്നിലുമാണ് ധർണ നടത്തിയത്. മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, കൊല്ലിയോട് സത്യനേശൻ, കൊറ്റാമം വിനോദ്, ബാബുക്കുട്ടൻ, നിർമ്മല, അഡ്വ. മോഹൻ കുമാർ, അമ്പലത്തറ ഗോപകുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, സുനിൽ കുമാർ, കൊല്ലയിൽ ആനന്ദൻ, അരവിന്ദ കുമാർ, വടകര ജയൻ, അഡ്വ. അങ്കോട് രാജേഷ്, വിനു പാലിയോട്, അഡ്വ. രാജരാജ സിംഗ്, പഞ്ചായത്ത് മെമ്പർമാരായ എം. സെയ്ദലി, താര കീഴത്തോട്ടം, പരശുവയ്ക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് മധു, സെക്രട്ടറി ശിവകുമാരൻ നായർ, കുഞ്ഞുമോൻ, കൃഷ്ണ ദേവരായർ, രാജൻ, യൂത്ത് വാർഡ് നേതാക്കന്മാർ അഭിലാഷ്, ജോയൽ എന്നിവർ പങ്കെടുത്തു.