വെള്ളറട: കൊവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെ "ഒരു വയറൂട്ടാം" എന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ആര്യങ്കോട് പഞ്ചായത്തിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹരായവർക്ക് സൗജന്യമായി പൊതിച്ചോറ് എത്തിച്ചു നൽകും. പഞ്ചായത്തിന്റെയും തിരുവന്തപുരം റൂറൽ കാട്ടാക്കട സബ് ഡിവിഷന്റെ കീഴിലുള്ള എസ്.പി.സി യൂണിറ്റുകളുടെയും നേതൃത്വത്തിലാണ് വോളന്റിയർമാർ ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നത്. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കുമാരി, വൈസ് പ്രസിഡന്റ് ജീവൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം സുമൽ രാജ്, എസ്. പി. സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമരായ സന്തോഷ് കുമാർ, അഭിലാഷ്, ഷിജു ,പോൾ, ദീപ, നീന, ഹരികുമാർ, പി.ടി.എ പ്രസിഡന്റുമാരായ ശ്രീകുമാർ, രഞ്ജിത്, തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു.