വക്കം: പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ കായൽ വാരം യൂണിറ്റ്. ഷാജു രാമാനന്ദൻ സ്പോൺസർ ചെയ്ത സ്മാർട്ട്ഫോൺ എം.എൽ.എ ഒ.എസ്. അംബിക വിദ്യാർത്ഥിനിക്ക് കൈമാറി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് ട്രഷറർ എ.ആർ. റസൽ, കെ.പി. അശോകൻ, എ. റഫീഖ്, ഡി.വൈ.എഫ്.ഐ ഭാരവാഹികളായ എം. രജീഷ്, അനസ് കായൽ വാരം, ബി. നിഷാൻ, അൻവർ കായൽ വാരം, അൻസർ കായൽവാരം, നൗഫൽ എന്നിവർ പങ്കെടുത്തു.