കോവളം: തിരുവനന്തപുരം താലൂക്ക് പരിധിയിലെ റേഷൻ കടകളിൽ എത്തിക്കേണ്ട ജൂൺ മാസത്തെ ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പാച്ചല്ലൂർ സുകുമാരൻ, പ്രസിഡന്റ് എസ്. ഹേമചന്ദ്രൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.