തിരുവനന്തപുരം : കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നഘട്ടത്തിലും മരണനിരക്ക് വീണ്ടും 200 കടന്നു. ഇന്നലെ 11,584 പേരാണ് രോഗബാധിതരായത്. 206 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 11,181 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആയി കുറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10,793 പേർ സമ്പർക്കരോഗികളാണ്. 642 പേരുടെ ഉറവിടം വ്യക്തമല്ല. 83 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 66 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 17,856 പേർ രോഗമുക്തി നേടി.
തലസ്ഥാനം മുന്നിൽ
രോഗവ്യാപനത്തിൽ ഇന്നലെയും തിരുവനന്തപുരമാണ് മുന്നിൽ. ജില്ലയിൽ 1775 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൃശൂർ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂർ 633, കോട്ടയം 622, കാസർകോട് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 27,28,239.