ksheerakarshaka-cogress

പാറശാല: കൊവിഡ് കാലത്ത് സഹായമേകാൻ ക്ഷീര കർഷക കോൺഗ്രസ് സന്നദ്ധം. കൊവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്ക് ആശ്വാസമായി തുടരുകയാണ് ക്ഷീര കർഷക കോൺഗ്രസിന്റെ ഭക്ഷ്യവിഭവ കിറ്റുകളുടെ വിതരണം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് സഹായമെത്തിക്കും. ക്ഷീര കർഷക കോൺഗ്രസ് പാറശാല മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണകുമാറും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പെരുവിള രവിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേനയിലെ 20 ഓളം പ്രവർത്തകരാണ് സജ്ജരായി രംഗത്തുള്ളത്.

കഴിഞ്ഞ 34 ദിവസങ്ങളായി നടന്നുവരുന്ന ഭക്ഷ്യകിറ്റ് വിതരണം കഴിഞ്ഞ ദിവസം പരശുവയ്ക്കൽ പെരുവിളയിൽ മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. പെരുവിള ചർച്ച് വികാരി
ഫാ.പോൾ രാജ് അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ കൊല്ലിയോട് സത്യനേശൻ, മുൻ മണ്ഡലം പ്രസിഡന്റ്‌ പെരുവിള രവി, ക്ഷീര കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. പെരുവിള ചർച്ച് സെക്രട്ടറി ഗ്ലാഡ്സ്റ്റൺ ദാസ്, യുവജനവിഭാഗം സെക്രട്ടറി

ലാലു, യൂത്ത് കോൺഗ്രസ് നേതാക്കളായ ആദർശ്, സനൽ കുടത്തറക്കുഴി, ജനപ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങളായ താര, പ്രീജ,ബൂത്ത്‌ പ്രസിഡന്റു മാരായ ഷാജി മലഞ്ചുറ്റ്, ഹരി പെരുവിള, മഹേഷ്‌, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കൊവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ നിലയിൽ തുടരുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ക്ഷീര കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ തുടരുന്ന ഭക്ഷ്യവിഭവ കിറ്റുകളുടെ വിതരണം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു.