തിരുവന്തപുര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വിഭാവനം ചെയ്‌ത ' ഗുരുകാരുണ്യം ' പദ്ധതിയുടെ ഭാഗമായി സഹായ ഹസ്‌തവുമായി ചെമ്പഴന്തി ഗുരുകുലം യൂണിയൻ. യൂണിയൻ സംഘടിപ്പിച്ച ഭക്ഷ്യസാധനങ്ങളും കൊവിഡ് പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ. സുധീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പത്മിനി. വി, സെക്രട്ടറി ശുഭ. എസ്.എസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ. എസ്.വി, സെക്രട്ടറി അരുൺ എം.എൽ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ കഴക്കൂട്ടം നന്ദി പറഞ്ഞു. 1500 കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപയുടെ കിറ്റുകളാണ് യൂണിയൻ പരിധിയിലെ 32 ശാഖകളിലായി വിതരണം ചെയ്‌തത്.