ബാലരാമപുരം: ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന അധിക നികുതി ഉപഭോക്താക്കൾക്കു തിരിച്ചു നൽകി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കോട്ടുകാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് എ.എ. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, അസംബ്ലി പ്രസിഡന്റ് എസ്. ജോയ്, വൈസ് പ്രസിഡന്റുമാരായ സുൽഫി ബാലരാമപുരം, ശരത് കാഞ്ഞിരംകുളം, മണ്ഡലം ഭാരവാഹികളായ മനോജ് തെക്കേക്കോണം, അർജുൻ ചൊവ്വര തുടങ്ങിയവർ പങ്കെടുത്തു.