deepthi

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള യുവ അഭിനേത്രിയാണ് ദീപ്തി സതി. മലയാളത്തിനു പുറമേ കന്നഡ, മറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ കഴിവ് തെളിയിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാർക്കു പോലും ദീപ്തി പ്രിയങ്കരിയാണ്. 'നീന' എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം ദീപ്തി സതി കാഴ്ചവച്ചു. പിന്നീട് തുടർച്ചയായി മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ തന്നെ താരം വരാനും താരത്തിന്റെ അഭിനയമികവ് തന്നെയാണ് കാരണം. 2014ൽ നടന്ന മിസ് കേരള മത്സരത്തിൽ ജേതാവായും തിരഞ്ഞെടുക്കപ്പെട്ടു.

deepthi

ആരോഗ്യവും ഫിറ്റ്നസും നന്നായി മെയിന്റയിൻ ചെയ്യുന്ന ദീപ്തി ഒരു പ്രൊഫഷണൽ നർത്തകി കൂടെയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ആരാധകരണാ താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും സിനിമ വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

deepthi

പേസ്റ്റൽ ഗ്രീൻ നിറത്തിലുളഅള ബ്രൈഡൽ ലെഹങ്കയിൽ അതീവ സുന്ദരിയായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഹെവി സ്റ്റോൺ സ്റ്റഡറ്റ് ചോക്കറിന് മോഡി കൂട്ടുന്ന അതേ തരത്തിലുള്ള കമ്മലുകൾ ആരെയും ആകർഷിക്കും. ലോബൻ ഹെയർ സ്റ്റൈലിനൊപ്പം ചുവന്ന പൂക്കളും ചൂടിയിട്ടുണ്ട്. ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്.