കോവളം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന തിരുവല്ലം ബി.എൻ.വി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌മാർട്ട് ഫോൺ നൽകി പ്രദേശത്തെ വാട്സാപ്പ് കൂട്ടായ്‌മ. ആഴാകുളം പെരുമരം പ്രേമാ നിവാസിൽ ശിവലാലിനാണ് മുട്ടയ്ക്കാട് ഗവ. എൽ.പി സ്‌കൂളിലെ 1990 - 1995 ബാച്ചിലെ വിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്‌മ ഫോൺ വാങ്ങി നൽകിയത്. ആർട്ടിസ്റ്റ് ഡോ. കെ.ജി. സോമശേഖരൻ നായർ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അജിത് സേവ്യർ, പൊതുപ്രവർത്തകൻ യു.എസ്. അരുൺ, കൂട്ടായ്‌മ അംഗവും ആഴാകുളം വാർഡ് മുൻ പഞ്ചായത്ത് മെമ്പറുമായ ബി. ബിപിൻ, എസ്. സുധിഷ്, ഡി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.