കോവളം: കോട്ടുകാൽ പഞ്ചായത്തിലെ ചൊവ്വര മേഖലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 30ഓളം പേർ സി.പി.ഐയിൽ ചേർന്നു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. അജിത് കുമാറിന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.

എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കൃഷ്‌ണ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോയി, വിനയൻ, വിലാസൻ എന്നിവർ പങ്കെടുത്തു. പുതിയ പ്രവർത്തകരെ ഉൾപ്പെടുത്തി ഉദയൻ കൺവീനറായും
പ്രദീപ് ജോയിന്റ് കൺവീനറായും ചൊവ്വരയിൽ പുതിയ ബ്രാഞ്ചും രൂപീകരിച്ചു.