പോത്തൻകോട്: ഒരു വിഭാഗം വ്യാപാരികൾ ഇന്ന് ആഹ്വാനം ചെയ്ത കടയടപ്പു സമരം അനാവശ്യമെന്ന് വ്യാപാരി വ്യവസായി സമിതി അഭിപ്രായപ്പെട്ടു. വിവിധ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യാപാരി സമൂഹത്തെ വീണ്ടും കടക്കെണിയിലാക്കുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, സെക്രട്ടറി എം. ബാബുജാൻ, ട്രഷറർ പി.എൻ. മധു എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.