കോവളം: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുമ്പിൽ വിഴിഞ്ഞം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്‌തു.ബ്ലോക്ക് സെക്രട്ടറി സക്കീർ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി റിജീയണൽ പ്രസിഡന്റ് മുജീബ് റഹ്മാൻ, മണ്ഡലം സെക്രട്ടറി ജലീൽ മുഹമ്മദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാരി, മണ്ഡലം പ്രസിഡന്റ് ഹുസൈൻ, മുത്തുക്കൃഷ്ണൻ,മുഹമ്മദ് രാജൻ, നിയാസ്, ബൂത്ത് പ്രസിഡന്റുമാരായ വനോദ്, മുജീബ്, സക്കീർ, സെയ്യദലി, നസീർ തുടങ്ങിയവർ സംസാരിച്ചു.