തിരുവനന്തപുരം: തമിഴ്നാട് തീരത്ത് തീവ്രവാദ ഭീഷണിയെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് കേരള തീരത്തും ജാഗ്രതാ നിർദ്ദേശം. തന്ത്ര പ്രധാനമായ മേഖലകളിലടക്കം സുരക്ഷ വർദ്ധിപ്പിച്ചെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തീരസംരക്ഷണ സേന അടക്കമുള്ള സംഘങ്ങൾ കടലിൽ നിരീക്ഷണം നടത്തും.തീര മേഖലകളിലേക്കുള്ള റോഡുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.