തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നിർമ്മിച്ച 385 കിലോവാട്ട് സൗരോജ്ജ നിലയങ്ങളുടെയും കൊവിഡ് മൂന്നാം തരംഗ ഊർജ്ജിത പ്രതിരോധ പരിശീലന പരിപാടിയുടെയും ഉദ്‌ഘാടനം 15ന് ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് സ്‌മാരക ഹാളിൽ നടക്കും. വൈകിട്ട് 3ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പേരൂർക്കട ജില്ലാ ആശുപത്രിയിൽ നിർമ്മിക്കുന്ന ഓക്‌സിജൻ പ്ലാന്റിന്റെ ധാരണാ പത്രം ഏറ്റുവാങ്ങലും നടക്കും.