pic1

നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകൾ ഇന്നു മുതൽ തമിഴ്നാട്ടിൽ പ്രവർത്തനമാരംഭിച്ചു.ഒരു മാസത്തിന് ശേഷമാണ് മദ്യശാലകൾ തുറന്നത്. തമിഴ്നാട് സർക്കാരിന്റെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണ് തുറക്കുന്നത്. സ്വകാര്യ ബാറുകൾ, ക്ലബ്ബുകൾ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. രാവിലെ ഔട്ട്‌ലെറ്റുകളിൽ വലിയ തിരക്കില്ലായിരുന്നു.

ബിവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിന് മുമ്പേ അണുവിമുക്തമാക്കിയിരുന്നു.മദ്യം വാങ്ങാൻ എത്തുന്നവർക്ക് സാനിറ്റൈസർ നൽകുന്നുണ്ട്. മാസ്ക്ക് ധരിക്കാത്തവർക്ക് മദ്യം നൽകിയില്ല. മദ്യം വാങ്ങാൻ വരുന്നവർ അകലം പാലിച്ചാണ് നിന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒരു ഫുൾ ബോട്ടിൽ മദ്യം മാത്രമാണ് ഒരാൾക്ക് നൽകിയത്.

 അതിർത്തിയിലെ

ഔട്ട്‌ലെറ്റുകൾ തുറന്നില്ല

തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിനാൽ കേരളത്തിൽ നിന്ന് മദ്യം വാങ്ങാൻ ആളുകൾ എത്തുമെന്ന് കണ്ട് അതിർത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്,കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകൾ തുറന്നില്ല.