njarunadeel-

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കിഴക്കുംപുറം ഏലായിൽ കിഴക്കുംപുറം കർഷകസമിതിയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. കൃഷിക്ക് പിന്തുണയുമായി നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റിയും രം​ഗത്തുണ്ട്. 31 കർഷകരാണ് കർഷകസമിതിയിൽ അംഗങ്ങളായുള്ളത്. പൂർണമായും യന്ത്രവത്കൃത കൃഷിയാണ്. ഞാറുനടീൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാ പ്രസിഡന്റ് ഡോ. കെ. വിജയൻ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാനകമ്മിറ്റിയം​ഗം എസ്. ഹരിഹരൻപിള്ള സ്വാ​ഗതവും ഷാഫി നന്ദിയും പറഞ്ഞു. എം.എൽ.എമാരായ വി. ജോയി, ഡി.കെ. മുരളി, കർഷകതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.പി. മുരളി, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, പ്രസിഡന്റ് വി.എസ്. പത്മകുമാർ, സി.പി.എം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജി. വിജയകുമാർ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സാബു, സി.പി.എം ലോക്കൽ സെക്രട്ടറി എൻ. രവീന്ദ്രൻ ഉണ്ണിത്താൻ, കൃഷിവകുപ്പ് ഉദ്യോ​ഗസ്ഥരായ ബിജു, പ്രമോദ്, വത്സലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.