കിളിമാനൂർ:ലക്ഷദ്വീപ് ജനതക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ച് നഗരൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ സമരം ഡി.സി.സി മെമ്പർ ജി.ഹരികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.എസ്.റീജോ അദ്ധ്യക്ഷത വഹിച്ചു.ഐൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എസ് ശ്രീകുമാർ,ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.സുരേഷ്കുമാർ,വാർഡ് പ്രസിഡന്റുമാരായ ജെ.എസ്.അഭിജിത്ത്,പി.എൽ. അപ്പുണ്ണി,നിഖിൽ.പി,കെ.കൃഷ്ണകുമാർ,എ.അജിത്ത് എന്നിവർ പങ്കെടുത്തു.