inauguration-

ചിറയിൻകീഴ്: മുൻ ആരോഗ്യവകുപ്പ് മന്ത്രിയും എ.ഐ.ടി.യു.സിയുടെ നേതാവുമായിരുന്ന ജെ.ചിത്തരഞ്ജന്റെ സ്മരണാർത്ഥം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.മാസ്കുകൾ, പി.പി.ഇ കിറ്റുകൾ,കൈയുറകൾ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.വിതരണോദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ്.ബി.ഇടമന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്നയ്ക്ക് പി.പി.ഇ കിറ്റ് കൈമാറി നിർവഹിച്ചു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കോരാണി വിജു അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപുര രാധാകൃഷ്ണൻനായർ,എ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഇ.നൗഷാദ്, ജഹാംഗീർ,എസ്.പി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.