photo

നെടുമങ്ങാട്: നഗരസഭ സി.ഡി.എസ് പ്രവർത്തകർ വാക്സിൻ ചലഞ്ചിലേക്ക് തുക കൈമാറി. ഫസ്റ്റ് സി.ഡി.എസും സെക്കന്റ്‌ സീഡിയസ് കുടുംബശ്രീയുമാണ് തുക സമാഹരിച്ച് നൽകിയത്,മന്ത്രി ജി.ആർ.അനിൽ തുക ഏറ്റുവാങ്ങി.ഫസ്റ്റ് സി.ഡി.എസ് കുടുംബശ്രീ 53,270 രൂപയും സെക്കൻഡ് സി.ഡി.എസ് 51,701 രൂപയുമാണ് സമാഹരിച്ചത്.നഗരസഭയ്ക്ക് ആവശ്യമായ 50,000 രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികളും കൈമാറി.നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ,അജിതകുമാരി,ബി.സതീശൻ,സിന്ധുകുമാരി, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.