നെടുമങ്ങാട്‌: ഓൺലൈൻ പഠനസഹായിയുമായി മന്ത്രി ജി.ആർ അനിൽ ഏഴാംക്ലസുകാരന്റെ വസതിയിലെത്തി. വലിയമല സ്വദേശിയായ കരിപ്പൂര് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മൊബൈൽ ഫോണുമായി മന്ത്രി വീട്ടിൽ എത്തിയത്.വലിയമല വാർഡ് കൗൺസിലർ ഗിരിജയുടെ ഓർമ്മ ദിനത്തിൽ മരംതൈ നടാൻ എത്തിയപ്പോൾ വിദ്യാർത്ഥി നേരിട്ട് മന്ത്രിയോട് തന്റെ ആവശ്യം അറിയിക്കുകയായിരുന്നു.തുടർന്നാണ് മൊബൈൽ ഫോൺ വാങ്ങി വീട്ടിലെത്തിയത്.നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,സി.പി.ഐ എൽ.സി സെക്രട്ടറി മഹേന്ദ്രൻ ആചാരി,ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.