വെള്ളറട: എസ്.എൻ.ഡി.പി യോഗം തേക്കുപാറ ശാഖ ഗുരു കാരുണ്യം പദ്ധതി പ്രകാരം ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റുകളും മൂന്നാം ക്ളാസുമുതൽ പ്ളസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് നോട്ട് ബുക്കുകളും വിതരണം ചെയ്തു. കള്ളിക്കാട് ശാഖ പ്രസിഡന്റ് ടി. സുദർശനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി അനുജയ ഗോപി, വൈസ് പ്രസിഡന്റ് മധുസുദൻ, യൂണിയൻ പ്രതിനിധി അശോക് കുമാർ, കമ്മിറ്റി അംഗങ്ങളായ ഷാജി,​ മണി, ​അഭിജിത്ത്,​ സുരേഷ്,​ ചന്ദ്രൻ,​ ഹരികുമാർ ​ തുടങ്ങിയവർ നേതൃത്വം നൽകി.