വക്കം:കൊവിഡ് മഹാമാരിയിൽ ആരും പട്ടിണി കിടക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിക്കുന്നുവെന്നാരോപിച്ച് വക്കം പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം ഭക്ഷണം നൽകി പ്രതിഷേധിച്ചു. വാർഡുകളിൽ നിന്നും കണ്ടത്തിയ അർഹതയുള്ള 218 പേരുടെ ലിസ്റ്റ് സി.പി.എം ഭരണ സമിതിക്ക് നൽകിയിരുന്നു.വിതരണോദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വേണുജി, പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങൾ,ബ്രാഞ്ച് സെക്രട്ടറിമാർ, ഡി.വൈ.എഫ്.ഐ നേതാക്കൾ മഹിള അസോസിയേഷൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.