ആറ്റിങ്ങൽ: ഭരത് മുരളി ഇന്റർ നാഷണൽ ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ഷോർട്ട് ഫിലിം ( ലോംഗ് ) വിഭാഗത്തിൽ മികച്ച ചിത്രമായി മധു കണ്ണഞ്ചിര സംവിധാനം ചെയ്ത പറങ്ങോടൻ എന്ന ചിത്രം അർഹമായി. മികച്ച നടൻ ശ്രീജി ഗോപിനാഥ് (എം. 24) മികച്ച സംവിധായകൻ അജിതൻ(എം-24), മികച്ച രണ്ടാമത്തെ സംവിധായകർ: ഡിങ്കിരി അനിൽ ( കാളിയൂട്ട്), സതീഷൻ കടന്നപ്പള്ളി( കറ), മികച്ച ഗാനരചയിതാവ്: വിജയൻ പാലാഴി (കാളിയൂട്ട്), അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം: അയിലം ഉണ്ണികൃഷ്ണൻ( കാളിയൂട്ട്), സാബു നീലകണ്ഠൻ നായർ(കാളിയൂട്ട്)
ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച ചിത്രം അദൃശ്യം. മികച്ച രണ്ടാമത്തെ ചിത്രം ചെറുനാരങ്ങ ( സംവിധാനം: കിഷോർ മാധവൻ),സംവിധായകൻ: കലന്തൻ ബഷീർ( അദൃശ്യം), മികച്ച നടൻ: വിനോദ് കോവൂർ (അദൃശ്യം).മികച്ച രണ്ടാമത്തെനടൻ ശിവ പ്രസാദ് ശിവപുരി (ചെറുനാരങ്ങ), മികച്ച സ്വഭാവ നടൻ കെ.പി. സുരേഷ് കുമാർ ( അറേഞ്ച്ഡ് മാര്യേജ്). മികച്ച രണ്ടാമത്തെ സംവിധായകൻ: രാജ് മോഹൻ(ഒരുവൻ) ,മായാ സുകു (രണ്ടാം ബാല്യം ) ജസീന്ത മോറിസ്സ് എന്നിവരാണ് ഹ്രസ്വ ചിത്രങ്ങളിലെ മികച്ച സ്വഭാവ നടിമാർ . മികച്ച ജനപ്രിയ ചിത്രം: ജേർണി( സംവിധാനം: കെ.ആർ. പി. വള്ളിക്കുന്നം)ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, അവാർഡ് കമ്മിറ്റി ചെയർമാൻ നിസ്സാർ, വൈസ് ചെയർമാൻ എ.കെ.നൗഷാദ്, ജി.കെ.ഹരീഷ് മണി അനുറാം , അവാർഡ് കമ്മിറ്റി എന്നിവരാണ് അവാഡ് വിവരം പ്രഖ്യാപിച്ചത്.