photo

നെടുമങ്ങാട്: ലോക്ക്ഡൗണിൽ ദുരിതത്തിലായ ഘോഷയാത്ര കലാകാരന്മാരെ സർക്കാർ അവഗണിക്കുന്നതായി പരാതി. കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗം മുതൽ ആരംഭിച്ചതാണ് ഉത്സവസീസണിൽ ലഭിക്കുന്ന വരുമാനത്തിൽ കഴിയുന്ന ഇവരുടെ ദുരിതം. അമ്പലങ്ങൾ തുറക്കാത്തതും സാംസ്കാരിക പരിപാടികളില്ലാതായതും ഇവരെ കടക്കെണിയിലാഴ്ത്തി. രണ്ട് ഉത്സവസീസണുകൾ നഷ്ടമായതോടെ തെയ്യവും കാവടിയും ചെണ്ടമേളവും ബാൻഡ് മേളവുമൊക്കെ നടത്തിയിരുന്ന കലാകാരന്മാർ തീർത്തും ഒറ്റപ്പെട്ടു. തങ്ങളുടെ ദുരിതമകറ്റാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കലാകാരി പ്രലേഖ പറയുന്നു. വർഷങ്ങളായി കലാരൂപങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന പ്രലേഖ ഘോഷയാത്രാ രൂപങ്ങളെല്ലാം ഇപ്പോൾ വീടിന്റെ മച്ചിലും മൂലയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്.

caption: നെടുമങ്ങാട് സ്വദേശിനി പ്രലേഖയുടെ വീട്ടിൽ ഘോഷയാത്രാ കലാരൂപങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.