smart-phone

വർക്കല: ഓൺലൈൻ പഠനത്തിന് സ്മാർട്ട്ഫോണില്ലാത്ത മീരയ്ക്ക് ഒടുവിൽ ഫോൺ കിട്ടി. ഇലകമൺ ഗ്രാമപഞ്ചായത്തിലെ വാളക്കാട് കൂലിപ്പണിക്കാരായ രാജീവ്- മഞ്ജുഷ, മക്കളായ പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിനി മീര, പനയറ എസ്.എൻ.വി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നിധിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി മനോജ് എന്നിവരടങ്ങിയ കുടുംബം സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തതിനാൽ വാടകവീട്ടിലാണ് താമസം. ഇവരെ സഹയിക്കാൻ മുന്നോട്ടുവന്ന പൊയ്കവിള കുടുംബം വാങ്ങി നല്കിയ സ്മാർട്ട്ഫോൺ ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ മീരയ്ക്ക് കൈമാറി. ഗ്രാമ പഞ്ചായത്തംഗം അനിലും പങ്കെടുത്തു.