
വർക്കല: പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം അസോസിയേഷന്റെ വർക്കല ഏരിയ ആക്ടിംഗ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ ഭാമിനി, സുനിത എസ്. ബാബു, ഏരിയ ട്രഷറർ കുഞ്ഞുമോൾ, സജിത മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.