l

കടയ്ക്കാവൂർ: കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പെരുംകുളം പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. അനൂപ്‌, മണ്ഡലം പ്രസിഡന്റ്‌ അഡ്വ.എ.റസൂൽ ഷാൻ, പഞ്ചായത്ത്‌ മെമ്പർ അൻസാർ, മണ്ഡലം ജനറൽ സെക്രട്ടറി അനികുട്ടൻ, മണനാക്ക് ഷാൻ, ഷിബു, സുബിൻ എന്നിവർ പങ്കെടുത്തു.