മുടപുരം: ചിറയിൻകീഴ് പ്രേംനസീർ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ കിഴുവിലം, അഴൂർ പഞ്ചായത്ത് പ്രദേശത്ത് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ചിറയിൻകീഴ് പൊലീസ് സബ് ഇൻസ്പെക്ടർ എസ്. നൗഫൽ വിതരണോദ്ഘാടനം നിർവഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അജു കൊച്ചാലുംമൂട് അദ്ധ്യക്ഷത വഹിച്ചു. സഹായം തേടി ചാരിറ്റബിൾ സൊസൈറ്റിയിലെത്തിയ അമ്മയ്ക്ക് എസ്.ഐ സഹായവും നൽകി. അനസ് കോരാണി, വിഷ്ണു, ജിത്തു രാജ്, അൻസരി, പ്രകാശൻ, പ്രിജി തെറ്റിച്ചിറ, അനു, വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.