നെയ്യാറ്റിൻകര: അരുവിപ്പുറം സാഹിത്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ ചിത്രം ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. അരുവിപ്പുറം അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവകവിയും ചിത്രകാരനുമായ അയിരൂർ എം.എസ്. പ്രമോദ്, മണി കണ്ഠൻ മണലൂർ, അയിരൂർ ബാബു, പൊതുപ്രവർത്തകനായ അജിത്ത് ലാൽ മുള്ളറ വിള, ഉദയൻ കൊക്കോട്, നയനാ മനോഹരൻ എന്നിവർ സ്വന്തം കൃതികൾ അവതരിപ്പിച്ചു. സെക്രട്ടറി എ.കെ. അരുവിപ്പുറം നന്ദി പറഞ്ഞു.