വക്കം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയുളള കളളപ്രചാരണം അവസാനിപ്പിക്കുക, കൊടകരയിൽ പണമുൾപ്പെട്ട വാഹനമോഷണ കേസ് കുഴൽപ്പണ കേസാക്കിമാറ്റാൻ ശ്രമിക്കുന്ന പൊലീസിന്റെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വക്കം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. സമരങ്ങളുടെ ഉദ്ഘാടനം നിലക്കാമുക്കിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം വക്കം.ജി.അജിത്ത് നിർവഹിച്ചു. ബി.ജെ.പി വക്കം പഞ്ചായത്ത് പ്രസിഡന്റ് സജി, വൈസ് പ്രസിഡന്റ് ജയകുമാർ, ജനറൽ സെക്രട്ടറി തങ്കരാജ്, യുവ മോർച്ച സെക്രട്ടറി സരിത, വാർഡ് മെമ്പർമാരായ സരസമ്മ, സിന്ധു, നിഷാമോനി, പരിവാർ സംഘടനാ നേതാക്കളായ ബിജു വക്കം, മോഹനൻ, ഉണ്ണി, അനു ഉദയ്, സനീഷ് എന്നിവർ പങ്കെടുത്തു.