fish

നെയ്യാറ്റിൻകര: പഴകിയ മത്സ്യവില്പനയ്ക്കെതിരെ നെയ്യാറ്റിൻകര നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. ഫോർമാലിൻ പോലുളള രാസപഥാർത്ഥങ്ങൾ ഉപയോഗിച്ചശേഷം വില്‍ക്കുന്ന മത്സ്യങ്ങൾ ഭക്ഷിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരുന്നതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ പറഞ്ഞു. ഇന്നലെ നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ വില്പനയ്ക്കെത്തിയ പത്തിലധികം സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു. റെയ്ഡിന് നെയ്യാറ്റിൻകര സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫീസർ അനുജ, നഗരസഭാ ഹെൽത്ത്‌ സൂപ്പർവൈസർ ശശികുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അശ്വതി, സരിഗ, സിന്ധു എന്നിവർ നേതൃത്വം നൽകി.

 ഫോട്ടോ: പഴകിയ മത്സ്യവില്പനയ്ക്കെതിരെ നെയ്യാറ്റിൻകര നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന