ആറ്റിങ്ങൽ:കേരളപ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ,ഡീസൽ,പാചകവാതക വില വർദ്ധനയ്ക്കെതിരെ ആറ്റിങ്ങൽ പോസ്റ്റ്ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി അടയമൺ മുരളി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിമാർ കാറാത്തല രണലാൽ,ആറ്റിങ്ങൽ മനോജ്, ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാലുവിള,മണമ്പൂർ മണ്ഡലം പ്രസിഡന്റ് കെ.സതീശൻ,ഭാസി,ഗായത്രി എന്നിവർ സംസാരിച്ചു