തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മുഴുവൻ തപാൽ ജീവനക്കാരെയും ഒരേസമയം ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ എൻ.എഫ്.പി.ഇ ആഭിമുഖ്യത്തിൽ പ്രതിഷേധദിനമാചരിച്ചു.

സംസ്ഥാനത്ത് 6000 ലധികം തപാൽ-ആർ.എം.എസ് ഓഫീസുകളിൽ 25,000 ജീവനക്കാർ സാമൂഹ്യ അകലംപോലും പാലിക്കാതെ ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പ്രക്ഷോഭത്തിനിറങ്ങാൻ ജീവനക്കാർ നിർബന്ധിതരായതെന്ന് എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ അറിയിച്ചു.