1

പൂവാർ: പഠനസൗകര്യമില്ലെന്നറിയിച്ച കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ വാറുതട്ട് പുരയിടത്തിൽ സ്നേഹ എന്ന വിദ്യാർത്ഥിനിക്ക് കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ വാങ്ങി നൽകി. മത്സ്യതൊഴിലാളിയായ ഡയാറസിന്റെയും സിന്ധുവിന്റെയും മകളും നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ സ്നേഹയ്ക്ക് ചൈതന്യ ഫാമിലി ക്ലബംഗങ്ങളായ എൻ.എൽ.ശിവകുമാർ, ഡോ.കെ.മോഹനചന്ദ്രൻ, കരുംകുളം രാധാകൃഷ്ണൻ, കാഞ്ഞിരംകുളം ഗിരി, കഴിവൂർ രാജേന്ദ്രൻ, സുരേഷ് പി.സി, എൽ.സത്യദാസ്, ആന്റണി ഫെർണാണ്ടസ്, സുനിൽ, പ്രസാദ് എന്നിവർ വീട്ടിലെത്തി ഫോൺ കൈമാറി.

caption: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ സ്നേഹയ്ക്ക് ഫോൺ കൈമാറുന്നു.