midhun-33

കളമശേരി: ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ കാർമ്മൽ എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന കൊവിഡ് ബാധിതൻ തൂങ്ങി മരിച്ച നിലയിൽ. ആലങ്ങാട് പഞ്ചായത്ത് നീറിക്കോട് കയ്പെട്ടിയിൽ വീട്ടിൽ ദാസന്റെ മകൻ മിഥുനെയാണ് (33) ഇന്നലെ പുലർച്ചെ 2 മണിയോടെ കേന്ദ്രത്തിലെ ബാത്ത് റൂമിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി.