വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ കൊവിഡ് വാക്സിന് കൂടുതൽ സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കണമെന്ന ആവശ്യമുയർന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലയോര പഞ്ചായത്തായ വെള്ളറടയിൽ ആകെയുള്ളത് വെള്ളറട സി.എച്ച്.സിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി വാക്സിൻ എടുക്കാനെത്തുന്നത് ഏറെ ദൂരെയുള്ളവരാണ്. അതിനാൽ പഞ്ചായത്തിലുള്ളവർക്ക് വാക്സിൻ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദിവസവും വെള്ളറട സി.എച്ച്.സിയിൽ വാക്സിൻ നൽകാനും പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ നൽകാൻ കൂടുതൽ സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കാനും നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിൽ ചേർന്ന കൊവിഡ് മാനേജ്‌മെന്റ് കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.