പാലോട്: നന്ദിയോട് കൃഷിഭവൻ നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണോദ്ഘാടനം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, കൃഷി ഓഫീസർ സരിതാമോൾ. എൻ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബീനാ രാജു, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ദീപാ മുരളി, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ, കാനാവിൽ ഷിബു, വാർഡ് മെമ്പർമാരായ അംബികഅമ്മ, ശ്രീകുമാർ. എ, നസീറ നസിമുദ്ദീൻ, നീതു സജീഷ്, വിനീത ഷിബു, അരുൺ എസ്.ബി, രാജേഷ്, പുഷ്‌കല കുമാരി എന്നിവർ സംസാരിച്ചു. ഗ്രാമാമൃതം കോ-ഓർഡിനേറ്റർ ശ്രീജിത്ത് ബി.എസ്., കാർഷിക കർമ്മസേന ഭാരവാഹികളായ കൃഷ്ണൻകുട്ടി നായർ, സുരേഷ്, ബിന്ദു, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.