sslal

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ കൊവിഡ് ബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾക്ക് നൽകുന്ന കൊവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.എസ് എസ്.ലാൽ പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബി ഉണ്ണികൃഷ്ണന് ആദ്യ കിറ്റ് നൽകി നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് രാജൻ പി എബ്രഹാം, ജനറൽ സെക്രട്ടറി കെ. സദേവൻ, സെക്രട്ടറി പി.എസ്. ജ്യോതികുമാർ,നിർവാഹക സമിതി അംഗം ജി. ജയകുമാർ എന്നിവർ പങ്കെടുത്തു.