vilavoorkal

മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി പക്കറി വിത്തുകളടങ്ങിയ പാക്കറ്റ് പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിന് നൽകി നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൃഷി ഓഫീസർ ലക്ഷ്മി മുരുകൻ പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസ്മേരി,ആശാ ചന്ദ്രൻ,ശാലിനി,തങ്കമണി,അനിലാദേവി,ഹരിപ്രിയ,ഉഷാകുമാരി,ജയകുമാർ,ഷിബു,സഞ്ജയ് ജഗൻ,ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്..വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ടി.ലാലി നിർവഹിക്കുന്നു.)