തിരുവനന്തപുരം: എ.ഐ.ടി.യു.സി നേതാവും മുൻ അഖിലേന്ത്യ പ്രസിഡന്റും ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന ജെ.ചിത്തരഞ്ജന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളിലും ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും ആവശ്യമായ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറുകയും ചെയ്തു.ആര്യനാട് സി.എച്ച്.സിയിൽ നടന്ന അനുസ്മരണ യോഗത്തിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറിൽ നിന്ന് സി.എച്ച്.സി യിലെ ഡോക്ടർ പ്രകാശ് പി.പി.ഇ കിറ്റ്, മാസ്‌കുകൾ,കൈയുറകൾ, സാനിറ്റൈസർ എന്നിവ ഏറ്റുവാങ്ങി.പുറുത്തിപ്പാറ സജീവ് അദ്ധ്യക്ഷത വഹിച്ചു.ഉഴമലയ്ക്കൽ ശേഖരൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ വിൻസെന്റ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ഹരിസുധൻ,കണ്ണൻ.എസ്.ലാൽ, ഈഞ്ചപുരി സന്തു, ഇറവൂർ പ്രവീൺ, സുൽഫത്ത്,ഐത്തി സനൽ,കെ.മഹേശ്വരൻ,വിജയകുമാർ,മോഹനൻ,ഷൈനി,രാജശ്രീ എന്നിവർ പങ്കെടുത്തു.